05
Sunday
May 2024
May 2024
ദുൽഖർ സൽമാൻ മലബാർ ഡെവലപ്പേഴ്സ് ബ്രാൻഡ് അംബാസഡർ
Posted on: November 1, 2016
കൊച്ചി : ദുൽഖർ സൽമാൻ മലബാർ ഡെവലപ്പേഴ്സിന്റെ ബ്രാൻഡ് അംബാസഡർ. ദുൽഖറിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും താരമൂല്യവും ദക്ഷിണേന്ത്യയിലുടനീളം മലബാർ ഡെലവപ്പേഴ്സിന്റെ സാന്നിദ്ധ്യം ശക്തമാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് അറിയിച്ചു.
നവംബർ 10 ന് മലബാർ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഇഹം ഡിജിറ്റലിന്റെ ഉദ്ഘാടന വേളയിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം മലബാർ ഡെവലപ്പേഴ്സിന്റെ നിരവധി പ്രോജക്ടുകൾ പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടി മാൾ ഓഫ് ട്രാവൻകൂറിന്റെ നിർമാണം പുരോഗമിച്ചുവരികയാണെന്ന് എം.പി അഹമ്മദ് ചൂണ്ടിക്കാട്ടി.
TAGS: Dulkar Salman | Malabar Developers |
News in this Section