ലുലുമാളിൽ ഓണാഘോഷത്തിനു തുടക്കമായി

Posted on: September 2, 2014

Onam-@-Lulu-B

കൊച്ചി ലുലുമാളിൽ ഓണാഘോഷത്തിനു തുടക്കമായി. ഓണം @ ലുലു ചലചിത്രതാരം കാവ്യ മാധവൻ ഉദ്ഘാടനം ചെയ്തു. പത്ത് അടി ഉയരമുള്ള മഹാബലിയുടെ രൂപവും 18 അടി വലുപ്പമുള്ള പൂക്കളവും മാളിൽ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 9 വരെയുള്ള സൗഭാഗ്യോത്സവത്തിലൂടെ സൗജന്യ ബാങ്കോക്ക് യാത്ര, മഹീന്ദ്ര എക്‌സ് യു.വി. 500, സ്വർണനാണയങ്ങൾ, വർഷം മുഴുവൻ സൗജന്യ ഷോപ്പിംഗ് തുടങ്ങിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

45 ദിവസത്തെ ഇംപക്‌സ് റെയ്‌നിംഗ് പ്രൈസസ് ഗ്രാൻഡ് ലക്കി പ്രൈസ് വിജയിയെ കാവ്യ മാധവനും ഇംപക്‌സ് എംഡി സി. നുവൈസും ചേർന്നു തെരഞ്ഞെടുത്തു. ഓരോ മണിക്കൂറിലും സമ്മാനങ്ങൾ നേടാൻ കഴിയുന്ന മറ്റൊരു സമ്മാനപദ്ധതിയും ലുലുമാളിൽ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെ പർച്ചേസ് ചെയ്യുന്നവർക്ക് സീക്കോ നൽകുന്ന പ്രീമിയം ക്ലോക്ക്, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

കാണികളെ രസിപ്പിക്കുന്ന ചാക്യാർ, കളരിപ്പയറ്റ്, ഫ്യൂഷൻ മ്യൂസിക്, പുലികളി, വേലകളി, കുമ്മാട്ടിക്കളി, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികൾ മാളിൽ അവതരിപ്പിക്കും. സെപ്റ്റംബർ 14 വരെയാണ് ഓണാഘോഷം.

ലുലു റീട്ടെയ്ൽ ബിസിനസ് ഹെഡ് പി.എ. നിഷാദ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലുഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു റീട്ടെയ്ൽ മാർക്കറ്റിംഗ് മാനേജർ അഹ് മദ് ഷൈൻ, സൂപ്പർമാർക്കറ്റ് ബയിംഗ് മാനേജർ സുബിൻ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ഇംപക്‌സ് മാനേജിംഗ് ഡയറക്ടർ സി. നുവൈസ് എന്നിവർ പ്രസംഗിച്ചു.