സമ്മാന പദ്ധതിയുമായി മുത്തൂറ്റ് ഫിൻകോർപ്

Posted on: September 2, 2014

Muthoot-Fincorp-Logo-Big

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് മണിരത്‌നം ഗോൾഡ് ലോൺ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലും ഒക്‌ടോബർ 15 വരെ സമ്മാനപദ്ധതി പ്രാബല്യത്തിലുണ്ടാകും.

മുത്തൂറ്റ് ഫിൻകോർപ് ശാഖയിലൂടെ സ്വർണവായ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ സമ്മാനപദ്ധതിയിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അമ്പതിനായിരം രൂപ വിലമതിക്കുന്ന ഡയമണ്ടാണ് രണ്ടാം സമ്മാനം. 25000 രൂപയുടെ ഡയമണ്ട് മൂന്നാം സമ്മാനമായി ലഭിക്കും. അമ്പത് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.