രാജൻ ആനന്ദൻ മായയിൽ നിക്ഷേപം നടത്തി

Posted on: October 13, 2016

rajan-anandan-google-big

ബംഗലുരു : ഗൂഗിൾ സൗത്ത്ഈസ്റ്റ് ഏഷ്യ – ഇന്ത്യ വൈസ് പ്രസിഡന്റ് രാജൻ ആനന്ദൻ വിമൻസ് ഹെൽത്ത് ട്രാക്കർ സ്റ്റാർട്ടപ്പായ മായയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഹലോ ഇംഗ്ലീഷ്, ട്രാവൽഖാന തുടങ്ങി 30 ലേറെ കമ്പനികളിൽ രാജൻ ആനന്ദൻ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഈ വർഷം ആദ്യം പ്രൈം വെഞ്ചർ പാർട്‌ണേഴ്‌സിൽ നിന്നും മായ 5 കോടി രൂപ സമാഹരിച്ചിരുന്നു. ജോൺ പോൾ 2012 ലാണ് മായ സ്ഥാപിച്ചത്. പ്രതിമാസം 1.2 ദശലക്ഷം ആക്ടീവ് യൂസേഴ് മായയ്ക്കുണ്ട്. 13 ഭാഷകൾ സപ്പോട്ട് ചെയ്യുന്ന മായ 50 രാജ്യങ്ങളിൽ നിന്നായി 6.5 ദശലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.