ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി

Posted on: September 1, 2014

Check-in-TVM-AIRPORT-big

കേരളത്തിൽ നിന്നും ഗൾഫ് സെക്ടറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഗൾഫ് രാജ്യങ്ങളിലെ സ്‌കൂൾ തുറക്കലും നാട്ടിലെ ഓണം ആഘോഷവും മൂലം യാത്രക്കാരുടെ തിരക്കു വർധിച്ചതാണ് കാരണം. ഓഫ് സീസണിലെ നഷ്ടം നികത്താനുള്ള വിമാനക്കമ്പനികളുടെ നീക്കവും ഇതിനു പിന്നിലുണ്ട്.

അബുദാബി, ദുബായ്, മനാമ, ദോഹ, ഷാർജ, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6,500 രൂപ മുതൽ 12,000 രൂപ വരെയായിരുന്നു സാധാരണ ടിക്കറ്റ് നിരക്ക്. ഇപ്പോൾ ക്ലാസ് അനുസരിച്ച് ടിക്കറ്റിന് 45,000 രൂപ വരെയാണ് ഈടാക്കുന്നത്. അവസാന നിമിഷം ടിക്കറ്റെടുക്കാൻ വരുന്നവരാണ് അമിത നിരക്ക് നൽകേണ്ടി വരുന്നത്.