വിമാനക്കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കൂട്ടി

Posted on: March 30, 2016

Air-India-Express-@-CIAL-bi

കൊച്ചി : കേരളത്തിൽ നിന്ന് ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ വർധിപ്പിച്ചു. ഉയർന്ന നിരക്ക് നൽകിയാലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

സാധരണ ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 8,000 രൂപയായിരിക്കെ ഇപ്പോൾ 21,000 വരെയാണ് ഈടാക്കുന്നത്. മധ്യവേനൽ അവധി പ്രമാണിച്ച് ഏപ്രിൽ 1 മുതൽ 15 വരെ കാലയളവിൽ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.