തിരുവനന്തപുരത്ത് ജി എസ് ടി ശില്പശാല 6 ന്

Posted on: October 4, 2016

gst-big

തിരുവനന്തപുരം : ചരക്കുസേവന നികുതിയെപ്പറ്റി (ജി എസ് ടി) ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ ബോധവത്ക്കരിക്കാൻ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) ചേർന്ന് തിരുവനന്തപുരത്ത് ശില്പശാല സംഘടിപ്പിക്കുന്നു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഒക്‌ടോബർ ആറിന് രാവിലെ 10 ന് ശില്പശാല ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ഏകദിന ശിൽപശാലയിൽ അഡീഷനൽ ചീഫ് സെക്രട്ടറി (വ്യവസായം) പോൾ ആന്റണി മുഖ്യപ്രഭാഷണവും സെൻട്രൽ എക്‌സൈസ് ചീഫ് കമ്മിഷണർ പുലേല നാഗേശ്വര റാവു പ്രത്യേക പ്രഭാഷണവും നടത്തും. വ്യവസായ-വാണിജ്യ ഡയറക്ടർ പി.എം. ഫ്രാൻസിസ്, ഫിക്കി ഉപാധ്യക്ഷൻ ദീപക് എൽ. അശ്വനി, കെപിഎംജി ഇന്ത്യ പാർട്ണറും മേധാവിയുമായ ഗിരീഷ് വൻവാരി, കെബിഐപി സിഇഒ വി. രാജഗോപാൽ എന്നിവർ പ്രസംഗിക്കും.

TAGS: GST Bill |