കൊമേഴ്‌സ്ബാങ്ക് 9600 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: October 1, 2016

commerzbank-big

ബെർലിൻ : ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ കൊമേഴ്‌സ്ബാങ്ക് 2020 ഓടെ 9600 ജീവനക്കാരെ കുറയ്ക്കും. മൊത്തം ജീവനക്കാരുടെ (51300) അഞ്ചിലൊന്നു വരുമിത്.

പ്രതിവർഷം 6.5 ബില്യൺ യൂറോ ചെലവുചുരുക്കാവുന്ന പുനസംഘടനയുടെ ഭാഗമാണ് ജീവനക്കാരെ കുറയ്ക്കൽ. നേരത്തെ കൊമേഴ്‌സ്ബാങ്കും ഡ്യൂഷെ ബാങ്കുമായുള്ള ലയനവാർത്തകളും പ്രചരിച്ചിരുന്നു.

TAGS: Commerzbank |