അയർലൻഡിൽ നിന്നുള്ള കുടിയേറ്റം വർധിക്കുന്നു

Posted on: August 29, 2013

അയർലൻഡിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ 12 മാസത്തിനിടെ 50,000 ലേറെപ്പേർ അയർലൻഡിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ സുചിപ്പിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി അയർലൻഡ് വിട്ടവരുടെ എണ്ണം മുൻവർഷം 46,500 ആയിരുന്നു. നാലിലൊരാൾ യു. കെ. യിലേക്കും 17.3 ശതമാനം പേർ ഓസ്‌ട്രേലിയയിലേക്കുമാണ് കുടിയേറുന്നത്.

 

TAGS: Ireland | Migration |