അയർലൻഡിൽ ഇൻഫോസിസ് ആർ & ഡി കേന്ദ്രം

Posted on: December 8, 2015

Infosys-building-Big-a

ഡബ്ലിൻ : ഇൻഫോസിസ് അയർലൻഡിൽ ഗവേഷണവികസന കേന്ദ്രം തുറന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഉത്പന്ന കേന്ദ്രീകൃതമായ ആർ & ഡി കേന്ദ്രമാണിത്. ഡബ്ലിനിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ ബൂട്ടേഴ്‌സ് ടൗണിലാണ് ഇൻഫോസിസ് കേന്ദ്രം.

ആർ & ഡി യിൽ 95 ഉം ക്ലയന്റ് സർവീസ് വിഭാഗത്തിൽ 155 ഉം ഉൾപ്പടെ ആദ്യഘട്ടത്തിൽ 250 തൊഴിലവസരങ്ങളാണുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 500 ആയി ഉയർത്തുമെന്ന് ഇൻഫോസിസ് മാനേജിംഗ് ഡയറക്ടർ വിശാൽ സിക്ക പറഞ്ഞു.