ആർപിടെക് കെയർ കിംഗ്സ്റ്റൺ സർവീസ് പാർട്ണർ

Posted on: September 13, 2016

kingston-appoints-rashi-big

മുംബൈ : മെമ്മറി ഉത്പന്ന നിർമാതാക്കളായ കിംഗ്സ്റ്റൺ ഇന്ത്യയിലെ സർവീസ് പാർട്ണറായി ആർപിടെക് കെയർ സെന്ററിനെ നിയമിച്ചു. രാശി പെരിഫറൽസിന്റെ സർവീസ് ഡിവിഷനാണ് ആർപിടെക് കെയർ സെന്റർ.

ഇന്ത്യയിലെമ്പാടുമായി 50 ലേറെ സർവീസ് സെന്ററുകളാണ് ആർപിടെക്കിനുള്ളത്. കിംഗ്സ്റ്റൺ, ഹൈപ്പർഎക്‌സ് ഉപഭോക്താക്കൾക്ക് ആർപിടെക് കെയർ സെന്ററുകളിൽ വിദഗ്ധവും അതിവേഗത്തിലുള്ളതുമായ പ്രശ്‌നപരിഹാരം ലഭ്യമാകുമെന്ന് കിംഗ്‌സ്റ്റൺ മാർക്കറ്റിംഗ് ഡയറക്ടർ (ഇന്ത്യ) വിശാൽ പരേഖ് പറഞ്ഞു.