ബഹ്‌റിൻ എക്‌സ്‌ചേഞ്ച് 40 മത് ശാഖ തുറന്നു

Posted on: August 4, 2016

Bahrain-Exchange-Murgab-Ina

കുവൈറ്റ് : ബഹ്‌റിൻ എക്‌സ്‌ചേഞ്ച് കമ്പനിയുടെ കുവൈറ്റിലെ 40 മത് ശാഖ മുർഗാബിൽ തുറന്നു. ഈ മേഖലയിലെ മൂന്നാമത്തെ ശാഖയാണിത്. അൽ ഹിലാൽ സ്ട്രീറ്റിൽ അൽ ഗന്നം കോംപ്ലെക്‌സിന് സമീപമാണ് പുതിയ ശാഖ ആരംഭിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ രാത്രി 9 വരെ എല്ലാവിധ കറൻസി എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 500 ഇടപാടുകാർക്ക് 500 സമ്മാനങ്ങൾ നൽകുമെന്ന് ബഹ്‌റിൻ എക്‌സ്‌ചേഞ്ച് കമ്പനി ജനറൽ മാനേജർ മാത്യൂസ് വർഗീസ് പറഞ്ഞു. കമ്പനിയുടെ വളർച്ചയിലെ സുപ്രധാനമായ നാഴികക്കല്ലാണ് 40 മത്തെ ശാഖ. വരും മാസങ്ങളിലും കുവൈറ്റിൽ കൂടുതൽ ശാഖകൾ തുറക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.