ഉയർന്ന വിനിമയനിരക്കും ബാങ്ക്ചാർജുകളും ഒഴിവാക്കാൻ എക്‌സ്ട്രാവൽമണി

Posted on: June 1, 2016

ExTravelMoney-Big

കൊച്ചി : ഉയർന്ന എക്‌സ്‌ചേഞ്ച് നിരക്കും ബാങ്ക് ചാർജുകളും ഒഴിവാക്കി വിദേശത്തേക്ക് പണം അയക്കാനും കൊണ്ടുപോകാനും ഇനി എക്‌സ്ട്രാവൽമണി ഡോട്ട് കോം. വിവിധ വിദേശ നാണ്യ വിനിമയ കമ്പനികളുടെ വിനിമയ നിരക്കും സേവന നിരക്കു അറിയാനും വിദേശത്തേക്ക് പണം അയക്കാനും കറൻസി ഇടപാട് നടത്താനും ഫോറെക്‌സ് ട്രാവൽ കാർഡ് വാങ്ങാനും എക്‌സ്ട്രാവൽമണി ഡോട്ട് കോം സഹായിക്കും. വീട്ടിലിരുന്ന് ഓൺലൈനായി ഈ സേവനങ്ങൾ ലഭിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത.

റിസർവ് ബാങ്ക് അനുമതിയുള്ള വിവിധ വിനിമയ ഏജൻസികളും ബാങ്കുകളും നൽകുന്ന മൂല്യ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് സേവനങ്ങൾ നൽകുന്നത് എന്നതിനാൽ ഫോറെറക്‌സ് വെണ്ടർമാരിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള നിരക്കാണ് എക്‌സ്ട്രാവൽമണി ഡോട്ട് കോമിന് ലഭിക്കുന്നത്. വിദേശ നാണയ വിനിമയത്തിനായി ഉപഭോക്താവ് പലയിടത്തും കയറി ഇറങ്ങേണ്ട സാഹചര്യവും ഇതോടെ ഒഴിവാകും. പൂർണമായും നിയമാനുസൃതമാണ് എന്നതിനാൽ സുരക്ഷിതവുമാണ്. കുറഞ്ഞ ചെലവിൽ മികച്ച മൂല്യം നൽകുക എന്നതാണ് എക്‌സ്ട്രാവൽ മണി ഡോട്ട് കോം നൽകുന്നത്.

വിദ്യാഭ്യാസം, ചികിത്സ, അടുത്ത ബന്ധുക്കൾ തുടങ്ങി ഏതാവശ്യത്തിനും വിദേശത്തേക്ക് പണമയക്കാൻ ഉപഭോക്താക്കൾക്ക് വേഗത്തിലും കൃത്യതയിലും എക്‌സ്ട്രാവൽ മണി ഡോട്ട് കോമിലൂടെ സാധിക്കും. ഗിഫ്റ്റ് റെമിറ്റൻസും സാധ്യമാണ് എന്നതിനാൽ 250000 യു എസ് ഡോളറിന് സമാനമായ തുക ഇന്ത്യയിൽ നിന്നുള്ള ഏതൊരു വ്യക്തിക്കും വിദേശത്തേക്ക് അയക്കാം. അയക്കുന്ന ആളിൻറെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പാൻ കാർഡും മാത്രമാണ് ആവശ്യമായുള്ളത്. ഗിഫ്റ്റ് റെമിറ്റൻസിൽ ഉപഭോക്താവിനും ഗുണഭോക്താവിനുമുള്ള സേവനം തീർത്തും സൗജന്യമായിരിക്കുമെന്ന് എക്‌സ്ട്രാവൽ മണി ഡോട്ട് കോം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിൻ ബേബി പറഞ്ഞു.

എല്ലാ പ്രധാന വിദേശ കറൻസി ഡീലർമാരുമായും ബാങ്കിംഗ് സ്ഥാപനങ്ങളുമായും എക്‌സ്ട്രാവൽ മണി ഡോട്ട് കോമിന് ധാരണയുണ്ട്. മുത്തൂറ്റ് ഫോറക്‌സ്, സ്‌പൈസ് മണി, ഓറിയന്റ് എക്‌സ്‌ചേഞ്ച്, പോൾ മെർചന്റ്‌സ്, ബി എഫ് സി ഫോറെക്‌സ് തുടങ്ങി 4000 ത്തോളം ബാങ്കിംഗ് ശാഖകളുമായി എക്‌സ്ട്രാവൽ മണി ഡോട്ട് കോമിന് .ബന്ധമുണ്ട്.

ഉപഭോക്താക്കൾക്ക് ഒരു പ്രദേശത്തുള്ള ആർ ബി ഐ അംഗീകൃത വിനിമയ ഏജൻസിയെ കണ്ടു പിടിക്കാനും വിവിധ എക്‌സ്‌ചേഞ്ച് നിരക്കുകൾ താരതമ്യം ചെയ്യാനും അവസരമുണ്ടാകും. ബുക്ക് ചെയ്ത് കഴിഞ്ഞാൽ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങുകയോ വീട്ടുപടിക്കൽ എത്തിക്കുകയോ, ഉപഭോക്താവിൻറെ താത്പര്യം അനുസരിച്ച് തെരഞ്ഞെടുക്കാം.

സാധാരണ നിലയിൽ വിദേശത്തേക്ക് പണം അയക്കുന്നവർക്ക് വിവിധ ഏജൻസികളുടെ വിനിമയ നിരക്കിനെ കുറിച്ച് ധാരണയുണ്ടാകില്ല. എക്‌സ്ട്രാവൽ മണി ഉപഭോക്താവിനെ ഇക്കാര്യത്തിൽ ബോധവാന്മാർ ആക്കുകയും മികച്ച ഓപ്ഷൻ തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓൺലൈനിൽ തന്നെ ഉപഭോക്താവിന് പണം ബുക്ക് ചെയ്യാൻ കഴിയുമെന്ന് എക്‌സ്ട്രാവൽ മണി ടെക്‌നോസോൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജോർജ് സക്കറിയ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ നിസാന്ത് ഐസ്സക് അഭിപ്രായപ്പെട്ടു.

ആമസോൺ ഡോട്ട് കോമിന്റെയും മൈക്രോസോഫ്റ്റ് വെൻച്വെഴ്‌സിന്റെയും ഹോട്ട് 100 ടെക്‌നോളജി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾ സ്റ്റാർട്ടപ്പ് സംരംഭമായ എക്‌സ്ട്രാവൽ മണി ഡോട്ട് കോമിനെ തേടിയെത്തിയിട്ടുണ്ട്. കൊച്ചിൻ കോളജ് ഓഫ് എൻജിനീയറിംഗിന്റെ പ്രഥമ ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റാർട്ടപ്പ് അവാർഡും എക്‌സ്ട്രാവൽ മണി ഡോട്ട് കോമിനാണ് ലഭിച്ചത്. സീഡ് ഫണ്ടിംഗ് പദ്ധതിക്കായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ഇവരെ തെരഞ്ഞെടുത്തിട്ടുണ്ട്.