ബയോഫാക് ഇന്ത്യ നവംബർ 6 മുതൽ കൊച്ചിയിൽ

Posted on: August 27, 2014

Biofac-big

ഓർഗാനിക് അഗ്രി ബിസിനസ് മേഖലയിലെ പ്രമുഖ ഏജൻസിയായ ഇന്റർനാഷനൽ കോമ്പീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചറും (ഐ.സി.സി.ഒ.എ) നൻബെർഗ് മെസേ ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വിപണന മേളയായ ബയോഫാക് ഇന്ത്യയും, ഇന്ത്യ ഓർഗാനിക് 2014 വിപണന മേളയും കൊച്ചിയിൽ നടക്കും.

നവംബർ 6 മുതൽ 8 വരെ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിലാണ് മേള നടക്കുക. സംസ്ഥാന സർക്കാരും കെ.എസ്.ഐ.ഡി.സി യും സി.ഐ.ഐ യും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ ആഗ്രോ മീറ്റും ഇതോടൊപ്പം നടക്കും. ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ, ഉപകരണങ്ങൾ, ബി ടു ബി മീറ്റിങ്ങുകൾ, ബി ടു സി ഈവന്റ്, തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകുമെന്നു ഐ.സി.സി.ഒ.എ. എക്‌സിക്യുട്ടീവ് ഡയറക്റ്റർ മനോജ് കുമാർ മേനോൻ പറഞ്ഞു.

ജൈവ വിപണിയെ കുറിച്ചും സാധ്യതകളെ കുറിച്ചുമുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്കും കർഷക സംഘംങ്ങൾക്കും ജൈവ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാകും ഇത്. ചലച്ചിത്ര താരവും ജൈവ കർഷകനുമായ ശ്രീനിവാസനാണ് പരിപാടിയുടെ ബ്രാൻഡ് അംബാസഡർ.