കാണാതായ വിമാനത്തിന് വേണ്ടി മുങ്ങിക്കപ്പൽ ഉപയോഗിച്ച് തെരച്ചിൽ

Posted on: July 23, 2016

IAF-AN-32-aircraft-Big-aചെന്നൈ : ഇന്നലെ രാവിലെ കാണാതായ വ്യോമസേന വിമാനത്തിന് വേണ്ടി മുങ്ങിക്കപ്പൽ ഉപയോഗിച്ചും തെരച്ചിൽ തുടങ്ങി. ചെന്നൈയിൽ നിന്നും പോർട്ട്‌ബ്ലെയറിലേക്കുള്ള യാത്രയിൽ 23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് റഷ്യൻ നിർമ്മിത ആന്റണോവ് എ എൻ 32 വിമാനം കാണാതായത്.

കാണാതായ വിമാനത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളികളും ഉൾപ്പെടെ 29 പേരാണുള്ളത്.കക്കോടി ചെറിയാറമ്പത്ത് ഐ.പി. വിമൽ, കാക്കൂർ നെല്ലിക്കുന്നുമ്മേൽ സജീവ്കുമാർ രാജൻ എന്നിവരെയാണ് കാണാതായത്.

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അല്പസമയത്തിനുള്ളിൽ താംബരം വ്യോമതാവളം സന്ദർശിച്ച് തെരച്ചിലിന്റെ പുരോഗതി വിലയിരുത്തും.

TAGS: Indian Airforce |