അതിവിദഗ്ധ ഡോക്ടർമാരുടെ ഗൂഗിൾ ലിസ്റ്റിൽ ഡോ. കെ. എം. ചെറിയാനും

Posted on: July 20, 2016

Dr.-K.M.-Cherian-Big

ചെന്നൈ : ലോകത്തിലെ അതിവിദഗ്ധരായ 20 ഡോക്ടർമാരുടെ ഗൂഗിൾ ലിസ്റ്റിൽ പരുമല സെന്റ് ഗ്രീഗോറിയോസ് കാർഡിയോ വാസ്‌കുലർ സെന്റർ ചെയർമാൻ ഡോ. കെ. എം. ചെറിയാനും. ഇന്ത്യയിൽ നിന്ന് രണ്ടു പേരാണ് ലിസ്റ്റിലുള്ളത്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായി കെ.എം. ചെറിയാനും കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധനായി ചെന്നൈ ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഡോ. മുഹമ്മദ് റെലെയും ലിസ്റ്റിൽ ഇടംപിടിച്ചു.

അവയവമാറ്റം, രൂപവൈകല്യം പരിഹരിക്കൽ, നേത്ര ശസ്ത്രക്രിയ, കുട്ടികളുടെ ശസ്ത്രക്രിയ എന്നിവയിൽ സമഗ്രസംഭാവനകൾ നൽകിയവരിൽ നിന്നാണ് 20 അതിവിദഗ്ധ ഡോക്ടർമാരെ ഗൂഗിൾ തെരഞ്ഞെടുത്തത്.