ഡോ. കെ എം ചെറിയാൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted on: July 3, 2015

Dr-K-M-Cherian-visiting-PM-

കൊച്ചി : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. കെ എം ചെറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ-ഗവേഷണ മേഖലയിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ ഡോ. ചെറിയാൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

സ്വകാര്യ ഗവേഷണ സംരംഭങ്ങൾക്ക് അനുമതി ലഭിക്കുന്നതിലുള്ള കാലതാമസം, പ്രത്യേക കയറ്റുമതി വികസന മേഖലകൾക്ക് ഏക ജാലക അനുമതിക്കുുള്ള തടസങ്ങൾ, പദ്ധതികൾക്ക് വിദേശ സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യം തുടങ്ങിയ കാര്യങ്ങൾ ഡോ. ചെറിയാൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

മേക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ മേൽപറഞ്ഞ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. ചെറിയാനെ അറിയിച്ചു.