ഭാരത് ഫിനാൻഷ്യൽ 1000 സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു

Posted on: July 14, 2016

Bharat-Financial-Inclu-Big

കൊച്ചി : പഠനത്തിൽ മികവു തെളിയിച്ച സാമ്പത്തിക ശേഷിയില്ലാത്ത പെൺകുട്ടികൾക്കായി ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ 1000 സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. മുൻ സിഇഒ വി. സീതാറാം റാവുവിന്റെ ഏഴാമതു ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് ഭാരത് ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിലായുള്ള 56 ലക്ഷം വനിത അംഗങ്ങളുടെ മക്കളിൽ നിന്നാണ് ആയിരം പെൺകുട്ടികളെ തെരഞ്ഞെടുത്തത്.

തെലുങ്കാന-ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ മുഖ്യാതിഥിയായിരുന്നു. ഈ വിദ്യാഭ്യാസ വർഷത്തേക്ക് 2.5 കോടി രൂപയാണ് മൊത്തം സ്‌കോളർഷിപ്പ് തുക. ആദ്യ ദിവസം 100 പേർക്കുള്ള സ്‌കോളർഷിപ്പുകൾ കൈമാറി. ബാക്കിയുള്ള 900 പേർക്ക് ജൂലൈ 31 ന് മുമ്പ് വിതരണം ചെയ്യും.