എസ്‌കെഎസ് മൈക്രോഫിനാൻസ് വായ്പാ പലിശ കുറച്ചു

Posted on: November 28, 2015

SKS-Microfinance-Big

കൊച്ചി : എസ്‌കെഎസ് മൈക്രോഫിനാൻസ്  വായ്പാ പലിശ ഒരു ശതമാനം കുറച്ച് 19.75 ശതമാനമാക്കി. പുതുക്കിയ നിരക്ക് ഡിസംബർ ഏഴിന് പ്രാബല്യത്തിൽ വരും. ഇതോടെ ജാമ്യമില്ലാത്ത ഇല്ലാത്ത ഇൻകം ജനറേറ്റിംഗ് വായ്പ 20 ശതമാനത്തിനു താഴെ നല്കുന്ന ആദ്യത്തെ മൈക്രോ ഫിനാൻസ് കമ്പനിയായി എസ്‌കെഎസ് മാറി. 2014 ഒക്‌ടോബർ മുതൽ നാലു തവണയായി പലിശനിരക്കിൽ കമ്പനി 4.8 ശതമാനം കുറവു വരുത്തിയിട്ടുണ്ട്.

കമ്പനിയുടെ കടമെടുപ്പു പലിശ നടപ്പുവർഷത്തിൽ രണ്ടാം ക്വാർട്ടറിൽ 11.3 ശതമാനമായി കുറഞ്ഞു. 2013-14 ധനകാര്യ വർഷത്തിലിത് 13.6 ശതമാനമായിരുന്നു. കമ്പനിക്കു പത്തു ശതമാനം നിരക്കിൽ മുദ്രയിൽനിന്നു റീഫിനാൻസ് ലഭിച്ചതും വാണിജ്യ പേപ്പർ നല്കി 9.5 ശതമാനത്തിനു പണം സമാഹരിക്കാൻ സാധിച്ചതുമാണ് പ്രവർത്തനമൂലധന ചെലവു കുറച്ചത്.

കമ്പനിക്ക് ഹ്രസ്വകാലത്തിൽ എ1 പ്ലസും ദീർഘകാലത്തിൽ എ പ്ലസ് റേറ്റിംഗുമുണ്ട്. കമ്പനിയുടെ നെറ്റ് വർത്ത് 1203 കോടി രൂപയും മൂലധനപര്യാപ്ത റേഷ്യോ 24.6 ശതമാനവുമാണ്. രാജ്യത്തെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് കമ്പനിയായ എസ്‌കെഎസ് മൈക്രോ ഫിനാൻസിന് 18 സംസ്ഥാനങ്ങളിലായി ഒരു ലക്ഷം ഗ്രാമങ്ങളിൽ സാന്നിധ്യമുണ്ട്.