ആൽഫ, അരിസ്റ്റോക്രാറ്റ് ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: August 26, 2014

Aristocrat-Cadillac-B

വി.ഐ.പിയുടെ മുൻനിര ബ്രാൻഡുകളായ ആൽഫയും അരിസ്റ്റോക്രാറ്റും മനോഹരവും ഈടു നിൽക്കുന്നതുമായ വാട്ടർ പ്രൂഫ് ഉത്പന്നങ്ങൾ ആകർഷകമായ നിരക്കുകളിൽ പുറത്തിറക്കി, 20 ശതമാനം കിഴിവോടെ അവതരിപ്പിച്ചിരിക്കുന്ന ആൽഫയുടെ പുതിയ ഉത്പന്നമായ ഇംപൾസിന് സ്റ്റോറുകളിൽ വൻ സ്വീകരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചുവപ്പ്, നീല നിറങ്ങളിൽ 2200 രൂപ മുതൽ 3160 രൂപ വരെയുള്ള നിരക്കുകളിൽ ഇവ ലഭിക്കും.

നാല് ചക്രങ്ങളുള്ള അരിസ്റ്റോക്രാറ്റ് കാഡിലാക് 40 ശതമാനം വിലക്കിഴിവിലാണ് ഈ സീസണിൽ ലഭിക്കുക. 360 ഡിഗ്രിയിൽ തിരിക്കാവുന്ന ചക്രങ്ങളും മനോഹരമായ രൂപകല്പനയും ഈടുനിൽപ്പുമാണ് കാഡിലാക്കിന്റെ പ്രത്യേകത. 3495 രൂപ മുതൽ കാഡിലാക് ലഭിക്കും.

അരിസ്റ്റോക്രാറ്റിന്റെ ബേസിൽ കളക്ഷനാണ് മറ്റൊരു ആവേശകരമായ ഓഫർ. 360 ഡിഗ്രിയിൽ തിരിയുന്ന ചക്രങ്ങളും അഡ്വാൻസ്ഡ് പുഷ്ബട്ടൺ ട്രോളി സിസ്റ്റവുമുള്ള ഇവയും 40 ശതമാനം വിലക്കിഴിവിൽ 3240 രൂപ മുതൽ ലഭ്യമാകും.

ആൽഫയുടെ ജല പ്രതിരോധ ശേഷിയുള്ള പാഷനാണ് മൺസൂണിലേക്കുള്ള മറ്റൊരു ഉത്പന്നം. കാഴ്ചയിലും അനുഭവത്തിലും ഏറെ സമകാലീനമായ പാഷൻ പിരമിത കാലത്തേക്ക് 15 ശതമാനം കിഴിവിൽ ലഭിക്കും. 2040 മുതൽ 3155 രൂപ വരെയാണ് പാഷന്റെ നിരക്ക്. മൺസൂണിലേക്കായുള്ള ഈ ഉത്പന്നം ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിൽ ലഭിക്കും.

കാമഫ്‌ളാഷ് പ്രിന്റോടു കൂടിയ നിൻജയാണ് ആൽഫ അവതരിപ്പിക്കുന്ന മറ്റൊരു ഉത്പന്നം. ഫ്‌ലോട്ടിംഗ് ലോക്കും കോർണർ ഗാർഡും സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. 15 ശതമാനം വിലക്കിഴിവിൽ 2550 രൂപ 3655 രൂപ വരെ നിരക്കുകളിൽ മൂന്ന് വ്യത്യസ്ത വലിപ്പങ്ങളിൽ നിൻജ ലഭിക്കും.