റബറിന് വിലസ്ഥിരതാ ഫണ്ട് തുടരും

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : റബറിന് വില സ്ഥിരതാ ഫണ്ട് തുടരും. 500 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 25 ൽ നിന്ന് 27 രൂപയായി വർധിച്ചു.

നെൽക്കൃഷി പ്രോത്സാഹനത്തിന് 50 കോടി രൂപ. നെല്ല് സംഭരണത്തിന് 385 കോടി രൂപയും ബജറ്റിൽ വകയിരുത്തി. നാളികേര പാർക്കുകൾ, റബർ പാർക്കുകൾ, അഗ്രോ പാർക്കുകൾ എന്നി സ്ഥാപിക്കും.