ആഡിഡാസ് ഇന്ത്യയിൽ 750 സ്‌റ്റോറുകൾ തുറക്കും

Posted on: May 13, 2016

Adidas-store-Big

ബംഗലുരു : ജർമ്മൻ സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ ആഡിഡാസ് 2020 ടെ ഇന്ത്യയിൽ 750 സ്‌റ്റോറുകൾ തുറക്കും. നിലവിൽ 450 സ്‌റ്റോറുകളാണുള്ളത്. ഗ്ലോബൽ റീട്ടെയ്ൽ ഫോർമാറ്റിലുള്ള രണ്ട് സ്‌റ്റോറുകൾ അടുത്തയിടെ ബംഗലുരുവിൽ തുറന്നു.

സ്‌പോർട്‌സ് വെയർ വിപണി ഇന്ത്യയിൽ പ്രതിവർഷം 12-13 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്ന് ആഡിഡാസ് മാർക്കറ്റിംഗ് ഡയറക്ടർ ദമയന്ത് സിംഗ് കനോറിയ പറഞ്ഞു. ഫ്‌ളിപ്കാർട്ട്, ആമസോൺ, ജബോംഗ്, മിന്ത്ര എന്നിവയുമായി ചേർന്ന് ഓൺലൈൻ ഷോപ്പിംഗ് രംഗത്തും ആഡിഡാസ് സജ്ജീവമാണെന്ന് ദമയന്ത് സിംഗ് കനോറിയ ചൂണ്ടിക്കാട്ടി.