അഡിഡാസ് നെമിസിസ് 19 വിപണിയില്‍

Posted on: May 17, 2019

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് ഫുട്‌ബോള്‍ ഏറ്റവും പുതിയ ബൂട്ട് മോഡലായ നെമിസിസ് 19പുറത്തിറക്കി. ഏറ്റവും നവീന രൂപകല്‍പ്പന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബൂട്ടുകള്‍ ഫുട്‌ബോള്‍ മൈതാനത്ത് 360 ഡിഗ്രിയില്‍ ഏതു തരത്തിലുള്ള വിപ്ലവകരവും ചടുലവുമായ നീക്കങ്ങള്‍ക്കും മികച്ച പ്രകടനകള്‍ക്കും പിന്തുണയേകുന്നു.

മൈതാനത്ത് ഏതു ദിശയിലേക്കും ചടുലവും വിപ്ലകരവുമായ നീക്കങ്ങള്‍ക്ക് ശേഷിയുള്ള കളിക്കാര്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് നെമിസിസ് 19. മികച്ച ഫുട് വര്‍ക്കിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി മുന്നോട്ടുകുതിക്കാന്‍ നെമിസിസ് 19 സഹായിക്കും.

പ്രമുഖ താരങ്ങളായ മെസ്സി, ഇസ്‌കോ ഫെര്‍മിനോ എന്നിവര്‍ അഡിഡാസിന്റെ നൂതന മോഡലായ നെമിസിസ് 19അണിഞ്ഞാകും കളിക്കിറങ്ങുക. മെയ് 7മുതല്‍ നെമിസിസ് 19 എല്ലാ റീടൈല്‍ ഷോപ്പുകളിലും ഓണ്‍ലൈനിലും ലഭ്യമാകും. shop.adidas.co.in

അഡിഡാസ് നെമിസിന്റെ ടെന്‍ഷന്‍ ടേപ്പ് കാലിനു ചുറ്റും ഒരു മികച്ച ഫിറ്റ് നല്‍കുന്നു. അഡാപ്റ്റീവ് ടേപ് ഏതു ദിശയിലേക്കുമുള്ള ചടുലവും ഉറച്ചതുമായ നീക്കങ്ങള്‍ക്ക് കരുത്തേകുന്നു. വി ആകൃതിയിലുള്ള ടേപ് കോളാര്‍ കാല്‍ കുഴകളുടെ നിരന്തരമായ ചലനത്തെ പരിമിതപ്പെടുത്താതെ ഒരു മികച്ച ആവരണമായി വര്‍ത്തിക്കുന്നു. നെമിസിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടോര്‍ഷന്‍ സിസ്റ്റം സാങ്കേതിക വിദ്യ കളിക്കാരന് മൈതാനത്ത് ഏതു രീതിയിലുമുള്ള ചടുലമായ നീക്കങ്ങള്‍ക്കും ഉറപ്പും സന്തുലിതാവസ്ഥയും പ്രദാനം ചെയുന്നു.

ഇലക്ട്രിക് റെഡ് അപ്പര്‍, വൈറ്റ് മിഡ്‌സോള്‍, , റെഡ് സ്റ്റഡുകള്‍, മൂന്ന് സില്‍വര്‍ സ്ട്രിപ്പുകള്‍ എന്നിവയോടുകൂടിയാണ് നെമിസിസ് 19 വിപണിയിലെത്തുക.

ചുവന്ന നിറം നല്‍കിയിരിക്കുന്ന ബൂട്ടില്‍ മെറ്റാലിക് നിറത്തിലുള്ള മൂന്ന് സ്‌ട്രൈപ്പുകള്‍ കൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

നെമിസിസ് 19.0- 22,999 രൂപ
നെമിസിസ് 19.1- 14,999 രൂപ
നെമിസിസ് 19.3- 5,999 മുതല്‍ 6,999 രൂപ
നെമിസിസ് 19.4- 4,599 രൂപ എന്നിങ്ങനെയാണ് വിലവിവരം

TAGS: Adidas |