സൗരവ് ഗാംഗുലി ഡിടിഡിസി ബ്രാൻഡ് അംബാസഡർ

Posted on: April 5, 2016

Sourav-Ganguly-DTDC-brand-a

മുംബൈ : ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ഡിടിഡിസി എക്‌സ്പ്രസിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. യൂറോപ്പിലെ ഡിപിഡി ഗ്രൂപ്പുമായി ഡിടിഡിസി സഖ്യത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണ് ബ്രാൻഡ് അംബാസഡറുടെ നിയമനം.

സ്‌പെഷൽ കൺസ്യൂമർ ഫോക്കസ് (2സി) ഉൾപ്പടെയുള്ള ബിസിനസ് നവീകരണ പരിപാടികൾ ഡിടിഡിസി നടപ്പാക്കി വരികയാണ്. അടുത്ത 24 മാസത്തിനുള്ളിൽ 80-100 മില്യൺ ഡോളർ ഇതിനായി മുതൽമുടക്കും.