ക്രൗഡ് സോഴ്‌സ്ഡ് മാർക്കറ്റ് ഇൻഡക്‌സുമായി സെരോധ

Posted on: August 22, 2014

Zerodha-Logo-s

ഓഹരി വിപണിയുടെ ദിശയറിയാൻ സഹായിക്കുന്ന യഥാസമയ ക്രൗഡ് സോഴ്‌സ്ഡ് മാർക്കറ്റ് സെന്റിമെന്റ് ഇൻഡക്‌സ് പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ സെരോധ അവതരിപ്പിച്ചു. www.crowd.in എന്ന വെബ്‌സൈറ്റിൽ ക്രൗഡ് ഇൻഡെക്‌സ് ലഭ്യം.

മത്സരങ്ങളുടെയോ കളികളുടെയോ മാതൃകയിൽ ദിവസവും നിഫ്റ്റിയുടെ ക്ലോസിംഗ് പ്രൈസ് പ്രവചനങ്ങൾ നൽകും വിധമാണ് സെരോധ ക്രൗഡ് ഇൻഡക്‌സ് അവതരിപ്പിക്കുന്നത്. പ്രവചനങ്ങളുടെ കൃത്യതയ്ക്കനുസരിച്ച് പങ്കാളികൾക്ക് എല്ലാ ദിവസവും പോയിന്റുകൾ നൽകും. എല്ലാ വാണിജ്യ വാരത്തിന്റെയും അവസാനം ഈ പോയിന്റുകൾ കൂട്ടിയ ശേഷം ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ കമ്പനി നൽകുമെന്ന് സെരോധ സിഇഒയും സ്ഥാപകനുമായ നിതിൻ കാമത്ത് പറഞ്ഞു.

സെരോധ വാണിജ്യ, സാമ്പത്തിക വിഭാഗം ഡയരക്റ്റർ നിഖിൽ കാമത്ത്, ആർ&ഡി മേധാവി ഡോ. കൈലാഷ് നാഥ് എന്നിവർ ചേർന്നാണ് ക്രൗഡ് ഇൻഡക്‌സ് പദ്ധതി ആവിഷ്‌കരിച്ചത്.

TAGS: Crowd Index | Zerodha |