ഓഹരി നിക്ഷേപക സെമിനാർ നാളെ

Posted on: January 24, 2019

കൊച്ചി: ഓൺലൈൻ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് കമ്പനിയായ സിറോധയുടെയും സിഡിഎസ്എൽ കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഹരി നിക്ഷേപക ബോധവത്ക്കരണ സെമിനാർ നടത്തുന്നു. ജനുവരി 25 വെള്ളിയാഴ്ച വൈകുന്നേരം 5 ന് എറണാകുളം എം.ജി.റോഡിന് സമീപമുള്ള നെറ്റിപ്പാടം റോഡിലെ ഹോട്ടൽ എക്‌സലൻസിയിലാണ് സെമിനാർ.

സ്റ്റോക്ക് ബ്രോക്കർ പ്രോഡക്ടുകളും സേവനങ്ങളും, ഡിപ്പോസിറ്ററി സർവീസിലെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ സംസാരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0484 3322000, 0484 2902020 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

TAGS: Zerodha |