ലോജിനെക്‌സ്റ്റ് യുവർഗൈയെ ഏറ്റെടുത്തു

Posted on: April 25, 2016

LogiNext-Big

മുംബൈ : ലോജിസ്റ്റിക്‌സ് കമ്പനിയായ ലോജിനെക്‌സ്റ്റ് ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റാർട്ടപ്പായ യുവർഗൈയെ ഏറ്റെടുത്തു. 1.5 മില്യൺ ഡോളറിന്റേതാണ് ഇടപാട്. ലോജിനെക്‌സ്റ്റിന്റെ ലാസ്റ്റ്‌മൈൽ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്പ്രിന്ററിനെ ശക്തിപ്പെടുത്താനാണ് ഏറ്റെടുക്കൽ.

ധ്രുവിൽ സാംഗ്‌വി 2014 ൽ ആണ് യുവർഗൈ സ്ഥാപിച്ചത്. ഗോദറെജ് നേച്ചർ ബാസ്‌ക്കറ്റ്, ഐഷെഫ്, വെൽനെസ് ഫോർഎവർ, സബർബൻ ഡയഗ് നോസ്റ്റിക്‌സ് തുടങ്ങിയവരാണ് യുവർഗൈയുടെ ഇടപാടുകാർ. പ്രതിദിനം 4,000 ലേറെ വിതരണങ്ങൾ യുവർഗൈ നടത്തിവരുന്നു.