എം എസ് ധോണി അമ്രപാലി ഗ്രൂപ്പിന്റെ ബ്രാൻഡ്അംബസഡർ പദവി ഒഴിഞ്ഞു

Posted on: April 16, 2016

Amrapali-Group--M-S-Dhoni--

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി റിയൽഎസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബഡർ പദവി ഒഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി കമ്പനിയുടെ ബ്രാൻഡ്അംബാസഡറായിരുന്നു ധോണി.

അമ്രപാലി വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച നോയിഡ ഹൗസിംഗ് പദ്ധതിയിലെ താമസക്കാർ കമ്പനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചിരുന്നു. അമ്രപാലിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നും താമസക്കാർ ധോണിയോട് ആവശ്യപ്പെട്ടിരുന്നു.