എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ പ്രഖ്യാപിച്ചു

Posted on: October 30, 2023

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെ പ്രഖ്യാപിച്ചു. എസ്ബിഐയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എംഎസ് ധോണി വിവിധ മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ ക്യാംപെയ്‌നുകളില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

വിശ്വാസ്യതയുടെയും നേതൃത്വത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ട്, ഉപയോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഈ അസോസിയേഷന്‍ സൂചിപ്പിക്കുന്നുവെന്ന് എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സംതൃപ്തനായ ഒരു ഉപയോക്താവെന്ന നിലയില്‍ എസ്ബിഐയുമായി ധോണിക്കുള്ള ബന്ധം അദ്ദേഹത്തെ ധാര്‍മികമായും ഞങ്ങളുടെ ബ്രാന്‍ഡിന്റെ പൂര്‍ണ പ്രതിനിധിയാക്കി മാറ്റുന്നുവെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.