പ്രധാനമന്ത്രി കേരളത്തിലേക്ക് തിരിച്ചു

Posted on: April 10, 2016

Narendre-Modi-big

ന്യൂഡൽഹി : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ഇരയായവരെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് തിരിച്ചു. പാലം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി യാത്രപുറപ്പെട്ടിട്ടുള്ളത്.

റാം മനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിലെ പൊള്ളൽ വിദഗ്ധരായ 15 ഡോക്ടർമാർ മരുന്നുകളുമായി പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയും സംഘവും ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പേ തിരുവനന്തപുരത്ത് എത്തും.