പ്രധാനമന്ത്രിയോടൊപ്പം മെഡിക്കൽ സംഘം

Posted on: April 10, 2016

Narendre-Modi-big

ന്യൂഡൽഹി : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രധാനമന്ത്രിയോടൊപ്പം മെഡിക്കൽ സംഘവും. പൊള്ളൽ വിദഗ്ധരായ 15 ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

ഉച്ചകഴിഞ്ഞ് 3.30 ന് പ്രധാനമന്ത്രിയും സംഘവും തിരുവനന്തപുരത്ത് എത്തും. നാവികസേനയുടെ രണ്ട് കപ്പലുകൾ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മറ്റിടങ്ങളിലേക്കും മാറ്റാൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും കൊല്ലത്ത് എത്തും.