പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദർശിച്ചേക്കും

Posted on: April 10, 2016

Narendre-Modi-big

കൊല്ലം : വെടിക്കെട്ടു ദുരന്തമുണ്ടായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചേക്കും. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് പ്രധാനമന്ത്രി കൊല്ലത്ത് എത്തിയേക്കും.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോട് കൊല്ലത്തേക്ക് പോകാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ഇന്ന് പരവൂർ സന്ദർശിക്കും.