കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ 84 മരണം

Posted on: April 10, 2016

Breaking-News-Big

കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 84 പേർ മരണമടഞ്ഞു. മൂന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഉൾപ്പെടുന്നു.

കമ്പപ്പൂരയ്ക്ക് തീപിടിച്ചാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടവും തകർന്നു. കോൺക്രീറ്റ് പാളികൾ തെറിച്ചുവീണാണ് പലർക്കും പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.