April 2024
പരവൂർ വെടിക്കെട്ട്ദുരന്തം : എം.എ. യൂസഫലി രണ്ടു കോടി കൈമാറി
Posted on: July 14, 2016
കൊല്ലം : പരവൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി രണ്ട് കോടിരൂപയുടെ ധനസഹായം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം.എ. യൂസഫലി കൊല്ലം ജില്ലാ കളക്ടർക്ക് കൈമാറി. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 109 പേർക്ക് ഒരുരുലക്ഷം രൂപ വീതവും പരിക്കേറ്റ 318 പേർക്ക് 50,000 രൂപ വീതവും നൽകാനുള്ള തുകയാണ് അധികൃതരെ ഏൽപ്പിച്ചത്.
കൊല്ലം ജില്ലാ കളക്ടറേറ്റിൽ വച്ച് എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം. എ. നിഷാദ് ചെക്ക് ജില്ലാകളക്ടർ എ. ഷൈനമോൾക്ക് കൈമാറി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുടെ സെക്രട്ടറി ഇ. എ. ഹാരിസ്, ലുലു റീജണൽ ഡയറക്ടർ ജോയ് സദാനന്ദൻ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
TAGS: Lulu Group | M A Yusaf Ali | Paravur Fire Tragedy | Paravur Puttingal Temple |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി