ഡോ. ഏലിയാസ് തോമസ് ഐ ഡി എ ദേശീയ പ്രസിഡന്റ്

Posted on: August 21, 2014

Dr Elias Thomas

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയ പ്രസിഡന്റായി ഡോ. ഏലിയാസ് തോമസിനെ തെരഞ്ഞെടുത്തു. ഐ ഡി എ നേതൃത്വ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ഡോ. ഏലിയാസ് തോമസ്. 29 സംസ്ഥാനങ്ങളിലായി 360 ശാഖകളുള്ള സംഘടനയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ. ഡെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.