നരേന്ദ്ര മോദി ഇന്ന് സൗദിയിൽ എത്തും

Posted on: April 2, 2016

Narendre-Modi-big

റിയാദ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയിൽ എത്തും. ഉച്ചയ്ക്ക് 1.30 ന് റിയാദ് വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ മോദിയെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തും. സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കുന്നത്.

സൽമാൻ രാജാവ്, ഉപ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇന്ന് വൈകുന്നേരം റിയാദിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ ഉച്ചയ്ക്ക് സൽമാൻ രാജാവ് മോദിക്ക് ഉച്ചവിരുന്ന് നൽകും. സൗദി ചേംബർ ആസ്ഥാനത്ത് പദ്മശ്രീ എം എ യൂസഫലി ഉൾപ്പടെ ക്ഷണിക്കപ്പെട്ട വ്യവസായികളുമായി ചർച്ചനടത്തും. ഉച്ചകഴിഞ്ഞ് മസ്മാക് കോട്ട, എൽ & ടിയുടെ തൊഴിലാളി കേന്ദ്രം, ടിസിഎസിന്റെ വനിത ബിപിഒ എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.