വോക്‌സ്‌വാഗൻ 3877 വെന്റോ കാറുകൾ തിരിച്ചുവിളിച്ചു

Posted on: April 1, 2016

Volkswagen-Vento-Bigമുംബൈ : വോക്‌സ്‌വാഗൻ ഇന്ത്യൻ വിപണിയിൽ നിന്നും 3877 വെന്റോ കാറുകൾ തിരിച്ചുവിളിച്ചു. മാനുവൽ ഗിയർബോക്‌സുള്ള വെന്റോ മോഡലിൽ നിയമവിധേയമായ അളവിൽ കൂടുതൽ കാർബൺമോണോക്‌സൈഡ് പുറന്തള്ളൽ എആർഎഐ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

ആഗോളതലത്തിലുള്ള തിരിച്ചുവിളിക്കലുമായി ഇതിന് ബന്ധമില്ല. മാനുവൽ ഗിയർബോക്‌സുള്ള വോക്‌സ്‌വാഗൻ വെന്റോയുടെ 1.5 ലിറ്റർ ഡീസൽ മോഡലിന്റെ വില്പന തത്ക്കാലത്തേക്ക് നിർത്തിവച്ചു.