കൊച്ചിയിൽ വണ്ടർ വേൾഡ് രാജ്യാന്തര പെറ്റ്‌സ് മറൈൻ അക്വാ പ്രദർശനം

Posted on: March 31, 2016

Wonder-world-pets-marine-aq

കൊച്ചി : രാജ്യാന്തര പെറ്റ്‌സ്, മറൈൻ അക്വാ പ്രദർശനം വണ്ടർ വേൾഡ് ഏപ്രിൽ 2 മുതൽ 17 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ശനിയാഴ്ച്ച രാവിലെ 11.30 ന് ഹൈബി ഈഡൻ എം എൽ എ യും ജി.സി.ഡി.എ ചെയർമാൻ എൻ. വേണുഗോപാലും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര പെറ്റ് ഷോയാണിതെന്ന് സ്റ്റാർ എന്റർടെയ്‌ന്മെന്റ് മാനേജിംഗ് ഡയറക്ടർ ഷമീർ വളവത്ത് പറഞ്ഞു. എല്ലാ ദിവസവും രാവിലെ 11.30 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്.

നൂറിലേറെ വ്യത്യസ്ത തരത്തിലുള്ള പക്ഷികളും മൃഗങ്ങളും പ്രദർശനത്തിനുണ്ടാകും. യൂറോപ്യൻ ഇനമായ ഫെറിറ്റ് ആണ് പ്രദർശനത്തിലെ താരം. കേരളത്തിൽ ആദ്യമായാണ് ഇവ പ്രദർശനത്തിനെത്തുന്നത്. യൂറോപ്പിൽ നിന്നുള്ള ഹെഡ്ജ് ഹോഗ്, മധ്യ അമേരിക്കയിൽ നിന്നുള്ള മെക്കാവു, അർജന്റീനിയൻ നായ വിഭാഗത്തിൽ പെട്ട ഡോഗോ അർജന്റീനിയോ, കൈവെള്ളയിൽ ഒതുങ്ങുന്ന കുരങ്ങ് വിഭാഗത്തിൽ പെട്ട മാർമൊ സെറ്റ് തുടങ്ങി അപൂർവയിനം മൃഗങ്ങളും പക്ഷികളും രാജ്യാന്തര ശ്രദ്ധ നേടിയ വർണ മത്സ്യങ്ങളും പ്രദർശനിത്തിനുണ്ടാകുമെന്ന് പെറ്റ് സോൺ കൊച്ചി പാർട്ണർമാരായ മനാഫ് ലത്തീഫ്, രാജേഷ് ഉഷാകരൻ, ലിൻസൻ ജോർജ് എന്നിവർ പറഞ്ഞു.

ഭക്ഷ്യമേള, സ്റ്റേജ് പ്രോഗ്രാംസ്, കൺസ്യൂമർ മേള, വിവിധ മത്സരങ്ങൾ എന്നിവയും പ്രദർശനത്തോടൊപ്പം നടക്കും. കുട്ടികൾക്കായി മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.