ഈസ്‌റ്റേൺ ഭൂമിക ജേതാക്കളെ 8 ന് ആദരിക്കും

Posted on: March 6, 2016

Eastern-Bhoomika-big

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് കേരളത്തിൽ നിന്നുള്ള ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് ജേതാക്കളെ എട്ടിന് ആദരിക്കും. താജ് ഗേറ്റ്‌വേ ഹോട്ടലിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ ഡോ. ബീന വിജയൻ ഐഎഎസ് മുഖ്യാതിഥിയായിരിക്കും.

സമൂഹത്തിലും വ്യക്തികളിലും അനുകൂല സ്വാധീന ചെലുത്തന്ന വനിതകളെയാണ് ഈസ്റ്റേൺ ഭൂമികയിൽ ആദരിക്കുന്നത്. കർണാടകത്തിൽ നിന്നുള്ളവരെ ബംഗലുരുവിലും ഉത്തർപ്രദേശിൽ നിന്നുള്ളവരെ ലക്‌നൗവിലും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ആദരിക്കും.