സെക്രട്ടേറിയറ്റിൽ വൈ-ഫൈ കണക്ടിവിറ്റി ഉദ്ഘാടനം ചെയ്തു

Posted on: March 3, 2016

Kerala-Secretriate-WiFi-ina

തിരുവനന്തപുരം : സംസ്ഥാന ഐടി മിഷൻ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ നടപ്പിലാക്കുന്ന സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സെക്രട്ടേറിയറ്റിൽ നിർവഹിച്ചു. സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതി നിലവിൽ വരുന്നതോടുകൂടി സെക്രട്ടേറിയറ്റിലെ സന്ദർശകരായ പൊതുജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇന്റർനെറ്റ് സൗകര്യം തികച്ചും സൗജന്യമായി ലഭ്യമാകും.

സെക്രട്ടേറിയറ്റിലെ സന്ദർശകരായ പൊതുജനങ്ങൾക്ക് ഈ പബ്ലിക് വൈ-ഫൈ ഇന്റർനെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് സ്മാർട്ട് ഫോൺ/ടാബ്‌ലറ്റ്/ലാപ്‌ടോപ് എന്നിവയിലൂടെ സെക്രട്ടേറിയറ്റ് പരിസരത്തു നിന്നുതന്നെ അവരുടെ ഫയലിന്റെയും സമർപ്പിച്ചിരിക്കുന്ന പരാതികളുടെയും നിജസ്ഥിതി, ഫയൽ നീക്കം തുടങ്ങിയവ യാതൊരു ചെലവും കൂടാതെ അറിയാൻ സാധിക്കും.