ഇന്ത്യയിൽ 100 കോടി ഡോളറിന്റെ പദ്ധതികളുമായി ഡിപി വേൾഡ്

Posted on: February 14, 2016

DP-World-Mumbai-Inaug-Big

മുംബൈ : ഡിപി വേൾഡ് ഇന്ത്യയിൽ വിവിധ വികസനപദ്ധതികളിലായി നൂറു കോടി യു.എസ് ഡോളറിലേറെ മുതൽ മുടക്കാൻ സന്നദ്ധത പ്രഖ്യാപിച്ചു. ഇതിനകം ഇന്ത്യയിൽ 120 കോടി ഡോളറിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ആറ് തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല നേടിയെടുത്തിട്ടുള്ള ഏക വിദേശ ഓപ്പറേറ്റർ കൂടിയാണ് ഡിപി വേൾഡ്. 30 ശതമാനം വിപണി വിഹിതമാണ് ഡിപി വേൾഡിന് ഈ രംഗത്ത് ഇന്ത്യയിലുള്ളത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലയെം എന്നിവരുടെ ന്യൂഡൽഹി സന്ദർശന വേളയിലാണ് ഇന്ത്യയിൽ നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഡിപി വേൾഡ് നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു ബ്രൗൺഫീൽഡ് കണ്ടെയ്‌നർ ടെർമിനൽ വികസനം, ദീർഘകാലത്തേക്കുള്ള ഗ്രീൻഫീൽഡ് കണ്ടെയ്‌നർ കൈകാര്യ അനുമതികൾ, ഇൻ ലാൻഡ് കണ്ടെയ്‌നർ ഡിപ്പോകൾ, റോളിങ് സ്റ്റോക്കിന്റെ നിലവിലുള്ള ഇന്റർ മോഡൽ റെയിൽ സർവീസസിന്റെ വികസനം തുടങ്ങിയവയിലാണ് ഡിപി വേൾഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ സുപ്രധാന ഗേറ്റ് വേ തുറമുഖമായ മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖ(ജെഎൻപിടി)ത്ത് നവശേവ ഗേറ്റ് വേ ടെർമിനലി (എൻഎസ്‌ഐജിടി) ൽ പുതിയ 330 മീറ്റർ ബർത്തിന്റെ ഉദ്ഘാടനവും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുൽത്താൻ അഹമ്മദ് ബിൻ സുലയെം എന്നിവർ ചേർന്ന് നിർവഹിച്ചു.

TAGS: DP World |