എയിംസിൽ സുശ്രുതന്റെ പ്രതിമ സ്ഥാപിച്ചു

Posted on: February 6, 2016
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ച ശസ്ത്രക്രിയയുടെ പിതാവ് ഋഷി സുശ്രുതന്റെ പ്രതിമ മന്ത്രി രമേശ് ചെന്നിത്തല അനാവരണം ചെയ്യുന്നു.  ഡോ.എൻ. ഗോപാലകൃഷ്ണൻ, അംബികാ സുദർശൻ, സ്വാമി പൂർണ്ണാമൃതാനന്ദപുരി, ഹൈബി ഈഡൻ എം.എൽ.എ, ഡോ. പ്രേം നായർ, സ്വാമി ശങ്കരചൈതന്യ, ഡോ. റാംമോഹൻ തുടങ്ങിയവർ സമീപം.

കൊച്ചി : ശസ്ത്രക്രിയയുടെയും പ്ലാസ്റ്റിക് സർജറിയുടെയും പിതാവെന്ന് അറിയപ്പെടുന്ന ഋഷി സുശ്രുതന്റെ 40 അടി ഉയരമുള്ള പ്രതിമ ഇടപ്പള്ളി അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ (എയിംസ്) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനാവരണം ചെയ്തു. പ്രശസ്ത ശിൽപി ചവറ വിജയൻ നിർമ്മിച്ച കോൺക്രീറ്റ് ശിൽപം സുശ്രുതൻ പദ്മാസനത്തിൽ ഇരിക്കുന്ന തരത്തിലുള്ളതാണ്. ഒരു സംഘം ഭിഷഗ്വരൻമാർക്കൊപ്പം സുശ്രുതൻ ഒരു രോഗിയെ ശസ്ത്രക്രിയ നടത്തുന്ന ശിൽപ്പവും ഇതിനോപ്പമുണ്ട്.

മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദ പുരി, ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഓണററി ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ, മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം എൽഎ, കൗൺസിലർ അംബിക സുദർശൻ, മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശിൽപ്പി ചവറ വിജയനെ ചടങ്ങിൽ ആദരിച്ചു.