പ്രധാനമന്ത്രിയുടെ കൈയിലുള്ളത് 4,700 രൂപ മാത്രം

Posted on: February 1, 2016

Narendre-Modi-big

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശമുള്ളത് 4,700 രൂപ മാത്രം. എന്നാൽ അദേഹത്തിന്റെ ആസ്തി 1.41, 14,893 കോടി രൂപയാണ്. 2014 മെയ് 26 ന് ആണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കൈവശമുള്ള പണമായി 2014 ഓഗസ്റ്റ് 18 ന് വെളിപ്പെടുത്തിയത് 38,700 രൂപയാണ്. അദേഹത്തിന്റെ ആസ്തി 2015 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം 1,26, 12, 288 രൂപയായിരുന്നു.

45 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ്ണ മോതിരങ്ങൾ, 20,000 രൂപ മൂല്യമുള്ള എൽ & ടി ഇൻഫ്ര ബോണ്ടുകൾ, 5.45 ലക്ഷം രൂപ വില വരുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കേറ്റ്, 1.99 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഇവയ്‌ക്കെല്ലാം കൂടി 41.15 ലക്ഷം രൂപ കണക്കാക്കുന്നു. നരേന്ദ്ര മോദിക്ക് കാറുകളോ മറ്റ് വാഹനങ്ങളോ ഇല്ല.

ഗാന്ധിനഗറിലെ കുടുംബ വസ്തുവിന്റെ നാലിലൊന്ന് ഓഹരി. അതായത് 3,531.45 ചതുരശ്രയടി സ്ഥലത്ത് 169.81 ചതുരശ്രയടി കെട്ടിടം എന്നിവയാണ് പ്രധാനമന്ത്രിയുടെ ആസ്തികൾ. 2002 ഒക്‌ടോബർ 25 ന് ആണ് കുടുംബ വസ്തു 130,488 രൂപയ്ക്ക് അദേഹം വാങ്ങിയത്. ഈ വസ്തുവിന്റെ ഇപ്പോഴത്തെ മൂല്യം ഒരു കോടി വരുമെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്.