എ സി ജോസ് അന്തരിച്ചു

Posted on: January 23, 2016

A-C-Jose-Big

കൊച്ചി : കോൺഗ്രസ് നേതാവും മുൻ എംപിയും മുൻ നിയമസഭ സ്പീക്കറുമായ എ സി ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പ്രഫ. ഒ.സി. ലീലാമ്മ. നാല് മക്കളുണ്ട്.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ എ സി ജോസ് കെഎസ്‌യു സ്ഥാപക ജനറൽ സെക്രട്ടറിയും സംസ്ഥാനപ്രസിഡന്റുമായിരുന്നു. 1979 ൽ കൊച്ചി മേയറായി. എൺപതുകളുടെ തുടക്കത്തിൽ പറവൂരിൽ നിന്നും രണ്ട് തവണ നിയമസഭാംഗമായി.

നിയമസഭാ സ്പീക്കറായിരിക്കെ കാസ്റ്റിംഗ് വോട്ടിലൂടെ കരുണാകരൻ മന്ത്രിസഭയെ നിലനിർത്തിയതിന്റെ ക്രെഡിറ്റും എ സി ജോസിന് അവകാശപ്പെട്ടതാണ്. 1996 ൽ ഇടുക്കിയിൽ നിന്നും 1998 ൽ മുകുന്ദപുരത്തു നിന്നും 1999 ൽ തൃശൂരിൽ നിന്നും ലോകസഭാംഗമായി. കയർബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.