നരേന്ദ്രമോദി ജപ്പാൻ സന്ദർശിക്കും

Posted on: August 15, 2014

Narendra-Modi-s

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്നുവരെ ജപ്പാനിൽ സന്ദർശനം നടത്തും. ജപ്പാൻ ചക്രവർത്തി അക്കിതോ, പ്രധാനമന്ത്രി ഷിൻസോ അബി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിവിൽ ആണവ സഹകരണം, പ്രതിരോധം, വാണിജ്യം തുടങ്ങിയ കാര്യങ്ങൾ ഉന്നതതലയോഗത്തിൽ ചർച്ചചെയ്യും. പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷമുള്ള മോദിയുടെ മൂന്നാമത്തെ വിദേശ സന്ദർശനമാണിത്. നേരത്തെ ഭൂട്ടാനും നേപ്പാളും സന്ദർശിച്ചിരുന്നു.