ബിപി 4000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: January 13, 2016

British-Petroleum-Big

ലണ്ടൻ : ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബിപി ക്രൂഡോയിൽ വിലയിടിവ് തുടരുന്ന പശ്ചാത്തലത്തിൽ 4,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. രണ്ട് വർഷത്തിനുള്ളിൽ പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലാണ് ജീവനക്കാരെ കുറയ്ക്കുന്നത്. ലോകമെമ്പാടുമായി 80,000 ജീവനക്കാരാണ് ബിപിക്കുള്ളത്.

ക്രൂഡോയിൽ വില 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ബാരലിന് 31 ഡോളർ ഇപ്പോഴുള്ളത്. ചൈനീസ് ഡിമാൻഡിൽ വൻകുറവ് അനുഭവപ്പെടുന്നതും എണ്ണവിപണിക്ക് തിരിച്ചടിയായി.