പ്രവാസികാര്യ വകുപ്പിനെ വിദേശമന്ത്രാലയത്തിൽ ലയിപ്പിക്കും

Posted on: January 8, 2016

Overseas-Indian-affairs-min

ന്യൂഡൽഹി : പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2004 ആണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചത്. മോദി സർക്കാരിൽ വി.കെ. സിംഗാണ് പ്രവാസികാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. പ്രവാസികാര്യവകുപ്പിനെ വിദേശകാര്യവകുപ്പിൽ ലയിപ്പിക്കണമെന്ന വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജിന്റെ അഭ്യർത്ഥന പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കുകയായിരുന്നു.

തുടക്കം മുതൽ എല്ലാവർഷവും നടത്തിവരുന്ന പ്രവാസി ഭാരതീയ ദിവസ് ആചരണം ഈ വർഷം ഉപേക്ഷിച്ചു. പ്രവാസികാര്യ വകുപ്പിനെ ലയിപ്പിക്കാനുള്ള തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രവാസി കാര്യവകുപ്പ് രൂപീകരിക്കാനുള്ള നിർദ്ദേശം കേരളമാണ് ആദ്യം സമർപ്പിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.