ജയപ്പൂർ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് ചുമതല ചാംഗി എയർപോർട്‌സിന്

Posted on: January 1, 2016

Changi-Airport-Big.

ന്യൂഡൽഹി : ജയപ്പൂർ, അഹമ്മദാബാദ് എയർപോർട്ടുകളുടെ പ്രവർത്തനവും മാനേജ്‌മെന്റും സംബന്ധിച്ച നിയന്ത്രണം സിംഗപ്പൂരിലെ ചാംഗി എയർപോർട്ട്‌സി കൈമാറാൻ ഒരുങ്ങുന്നു. നവംബറിൽ പ്രധാനമന്ത്രിയുടെ സിംഗപ്പൂർ സന്ദർശനത്തിനിടെ ഇതു സംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

ചാംഗ് എയർപോർട്ട് പ്രതിനിധികൾ ഈ മാസം രണ്ടു വിമാനത്താവളങ്ങളും സന്ദർശിച്ച് പഠനം നടത്തും. ചാംഗിയുടെ പ്രവർത്തനങ്ങൾ എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലായിരിക്കും.