ആംവേ തമിഴ്‌നാട്ടിൽ പ്ലാന്റ് സ്ഥാപിക്കും

Posted on: December 28, 2015

Amway-India-Big

ചെന്നൈ : ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ 550 കോടി രൂപ മുതൽമുടക്കി തമിഴ്‌നാട്ടിൽ പ്ലാന്റ് സ്ഥാപിക്കും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്ലാന്റിൽ 400 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.

ഇതോടെ ആഗോള വികസനത്തിന്റെ ഭാഗമായി ആംവേ മുതൽ മുടക്കുന്ന രാജ്യമായി ഇന്ത്യ മാറും. യുഎസ്, ചൈന, വിയ്റ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് ആംവേയുടെ മറ്റു പ്ലാന്റുകൾ.