മേരഗ്രോസർ ഡോട്ട്‌കോമിനെ സ്‌പെൻസർ ഏറ്റെടുത്തു

Posted on: December 16, 2015

Spencer-Meragrocer-Big

ന്യൂഡൽഹി : തലസ്ഥാന മേഖലയിലെ ഓൺലൈൻ ഗ്രോസറി സ്‌റ്റോറായ മേരഗ്രോസർ ഡോട്ട്‌കോമിനെ സ്‌പെൻസർ ഏറ്റെടുത്തു. അഞ്ഞൂറിലേറെ ബ്രാൻഡുകളുടെ 5,000 ലേറെ ഉത്പന്നങ്ങളാണ് മേരഗ്രോസറിലൂടെ വിപണനം ചെയ്യുന്നത്.

ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിലെ സിഇഎസ്‌സി ലിമിറ്റഡിന്റെ സബ്‌സിഡയറിയാണ് സ്‌പെൻസർ റീട്ടെയ്ൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇ-കൊമേഴ്‌സിലൂടെ 500 കോടി വിറ്റുവരവാണ് സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.